പ്രണയം നിറയുന്ന പാട്ടുമായി വീണ്ടും ഉണ്ണി മേനോന്‍. ഈണത്തിൽ എന്നു തുടങ്ങുന്ന ഗാനവുമായി ആണ് ഇത്തവണ ഉണ്ണി മേനോന്‍ ആസ്വാദകരിലേക്ക് എത്തിയിരിക്കുന്നത്. യൂട്യൂബിലൂടെ പുറത്തുവിട്ട ഗാനം ഇതിനകം തന്നെ ഇരുപതിനായിരത്തിലധികം പേരാണ് കണ്ടിരിക്കുന്നത്. പാട്ടിനെ അഭിനന്ദിച്ച് നിരവധി പേരാണ് കമന്റും ചെയ്‍തിരിക്കുന്നത്.

എസ് ആര്‍ സൂരജ് സംഗീതം പകര്‍ന്ന ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത് അനില്‍ രവീന്ദ്രന്‍ ആണ്. ഗ്രീന്‍ട്യൂണ്‍സ് മ്യൂസിക്കല്‍സ് ഒരുക്കിയ ആല്‍ബത്തില്‍ പ്രേം കിഷോർ, മേഘ യൂ തുടങ്ങിയവരാണ് അഭിനയിച്ചിരിക്കുന്നത്. ആഷ്‍ലിൻ, രാകേഷ് പി.എസ് എന്നിവരാണ് ഛായാഗ്രഹണം നിർവ്വഹിച്ചത്.