അകാലത്തില്‍ വിടവാങ്ങിയ കുഞ്ഞുപ്രതിഭ ക്ലിന്റിന്റെ ജീവിതത്തെ ആസ്പദമാക്കി സിനിമ ഒരുങ്ങുകയാണ്. ഹരികുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ക്ലിന്റിന്റെ അച്ഛന്‍ എം ടി ജോസഫായി ഉണ്ണി മുകുന്ദന്‍ ആണ് അഭിനയിക്കുന്നത്. ക്ലിന്റിന്റെ അമ്മ ചിന്നമ്മയായി റിമ കല്ലിങ്കലും അഭിനയിക്കുന്നു. മാസ്റ്റര്‍ അലോകാണ് ക്ലിന്റായി അഭിനയിക്കുന്നത്. സിനിമയില്‍ ഉണ്ണി മുകുന്ദന്‍ രാവണന്റെ വേഷത്തിലും എത്തുന്നുവെന്നതാണ് പുതിയ വാര്‍ത്ത.
യുദ്ധത്തില്‍ മകന്‍ മേഘനാഥന്‍ കൊല്ലപ്പെടുമെന്ന് അറിയുന്ന രാവണന്റെ വേദനയിലൂടെ ഒരു പിതാവിന്റെ ദു:ഖം പകര്‍ത്താനാണ് സംവിധായകന്‍ ശ്രമിക്കുന്നത്. ആ രംഗത്താണ്, രാവണന്റെ വേഷത്തില്‍ ഉണ്ണി മുകുന്ദന്‍ അഭിനയിക്കുന്നത്.
ക്ലിന്റിന്റെ മാതാപിതാക്കളം സിനിമയില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. വിനയ് ഫോര്‍ട്ട്, കെപിഎസി ലളിത, ജോയ് മാത്യു, രണ്‍ജി പണിക്കര്‍, സലിം കുമാര്‍ തുടങ്ങിയവരും സിനിമയിലുണ്ട്. ഗോകുലന്‍ ഗോപാലനാണ് സിനിമ നിര്‍മ്മിക്കുന്നത്. ഇളയരാജയാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.
