മോഹന്‍ലാല്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന തെലുങ്കു ചിത്രം ജനതാ ഗാരേജില്‍ ഉണ്ണി മുകുന്ദനാണ് വില്ലന്‍. ഇപ്പോഴിതാ തെലുങ്കു ചിത്രത്തില്‍ നായകനായി ഉണ്ണി മുകുന്ദന്‍ അഭിനയിക്കുന്നുവെന്ന വാര്‍ത്ത വരുന്നു. ഭഗ്‍മതി എന്ന ചിത്രത്തിലാണ് ഉണ്ണി മുകുന്ദന്‍ നായകനാകുന്നത്.

അനുഷ്‍കാ ഷെട്ടിയാണ് ചിത്രത്തില്‍ ഉണ്ണി മുകുന്ദന്റെ നായികയായി അഭിനയിക്കുന്നത്. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.