ഉണ്ണി മുകുന്ദന്റെ പുതിയ ലുക്ക് കണ്ടാല്‍ ആരാധകര്‍ ഒന്നു ഞെട്ടും. സുന്ദരനായ ഉണ്ണി മുകുന്ദന്റെ താടിയും മുടിയുമൊക്കെ നീട്ടിയ പുതിയ ലുക്കിലുള്ള ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ക്കിടയില്‍ വൈറലായിരിക്കുകയാണ്. കണ്ടാല്‍ പെട്ടെന്ന് തിരിച്ചറിയാത്ത വിധമാണ് മേയ്ക്ക് ഓവര്‍. അവരുടെ രാവുകള്‍ എന്ന ചിത്രത്തിനു വേണ്ടിയാണ് ഉണ്ണി മുകുന്ദന്റെ പുതിയ ലുക്ക്. മൊത്തം മൂന്ന് ഗെറ്റപ്പുകളിലാണ് ഉണ്ണി മുകുന്ദന്‍ ചിത്രത്തില്‍ വേഷമിടുന്നത്.
അവരുടെ രാവുകളില്‍ ആസിഫ് അലിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഹണി റോസ് ആണ് നായിക. നെടുമുടി വേണു, അജു വര്‍ഗീസ്, വിനയ് ഫോര്‍ട്, മുകേഷ്, ലെന തുടങ്ങിയവരും ചിത്രത്തിലുണ്ട്. മങ്കി പെന്നിന്റെ സംവിധായകരില്‍ ഒരാളായ ഷാനില്‍ മുഹമ്മദ് ആണ് അവരുടെ രാവുകള്‍ ഒരുക്കുന്നത്.
