ഉണ്ണിമുകുന്ദന്‍ പെണ്ണായി രൂപമാറ്റം വരുത്തിയതാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ചയായിരിക്കുകയാണ്. താരസുന്ദരിയെ പോലും വെല്ലുന്ന ഗ്ലാമറിലാണ് ഉണ്ണി മുകുന്ദന്‍ പെണ്‍വേഷത്തിലെത്തിയത്. കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന 'ചാണക്യതന്ത്രം' എന്ന ചിത്രത്തിന് വേണ്ടിയാണ് ഉണ്ണിയുടെ ഇപ്പോഴത്തെ രൂപമാറ്റം.

 ഇതാണ് എന്റെ നല്ലപാതി, കരിഷ്മ ഇവളിലേക്കുള്ള എന്റെ യാത്ര അല്‍പം വേദന നിറഞ്ഞതായിരുന്നു. പക്ഷേ ഇവളെ കണ്ടുമുട്ടിയപ്പോള്‍ ഞാന്‍ സമ്മതിക്കുന്ന ആ വേദനകളെല്ലാം വിലമതിക്കാനാവാത്തതാണെന്ന് എന്നെയും കരിഷ്മയെയും അനുഗ്രഹിക്കണം ഉണ്ണിമുകുന്ദന്‍ ഫേസ്ബുക്കില്‍ കുറിച്ചു.