തമിഴ് സൂപ്പര്‍ താരം സൂര്യ ഇസ്ലാം മതം സ്വീകരിച്ചുവെന്ന് പ്രചരണം. ഇസ്ലാം മതവിശ്വാസികള്‍ ധരിക്കുന്ന തൊപ്പി ധരിച്ച് ഒരു ദര്‍ഗയില്‍ പ്രാര്‍ത്ഥന നടത്തുന്ന സൂര്യയുടെ വീഡിയോയാണ് പ്രചരിക്കുന്നത്. സൂര്യ ഇസ്ലാം മതം സ്വീകരിച്ചതായി ഈ വീഡിയോ ചൂണ്ടിക്കാട്ടിയാണ് പ്രചരണം നടക്കുന്നത്. എന്നാല്‍ യാഥാര്‍ത്ഥ്യവുമായി ഇതിന് പുലബന്ധം പോലുമില്ല.
സൂര്യ മതം മാറിയെന്ന തരത്തില്‍ പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയാണെന്ന് സൂര്യയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന രാജശേഖര്‍ പാണ്ഡ്യന്‍ വ്യക്തമാക്കി. സിങ്കം രണ്ടിന്റെ ചിത്രീകരണത്തിണ് കടപ്പയില്‍ എത്തിയപ്പോള്‍ ഒരു ദര്‍ഗ സന്ദര്‍ശിച്ചിരുന്നു. അന്ന് ചിത്രീകരിച്ച വീഡിയോയാണ് പ്രചരിക്കുന്നത്.
സംഗീത സംവിധായകന്‍ എ.ആര്‍ റഹ്മാന്റെ ഉമ്മയുടെ ക്ഷണം സ്വീകരിച്ചാണ് സൂര്യ ദര്‍ഗയില്‍ എത്തിയതെന്നും പാണ്ഡ്യന്‍ വ്യക്തമാക്കി. അപവാദ പ്രചരണത്തിനെതിരെ നടന്‍റെ പിആര്‍ ടീമിന്റെ പത്രപ്രസ്താവനയും പുറത്ത് വന്നിട്ടുണ്ട്.
