കന്നഡ സൂപ്പർ താരം ഉപേന്ദ്ര പുതിയ രാഷ്‍ട്രീയ പാർട്ടി പ്രഖ്യാപിച്ചു. കർണാടക പ്രഗ്ന്യാവന്ത ജനത പക്ഷ എന്നാണ് പാർട്ടിയുടെ പേര്. സാധാരണക്കാർക്ക് വേണ്ടിയാണ് തന്റെ പാർട്ടിയെന്നും രാഷ്ട്രീയത്തിൽ സുതാര്യ ഉറപ്പുവരുത്തുകയാണ് ലക്ഷ്യമെന്നും പാർട്ടി പ്രഖ്യാപിച്ച് ഉപേന്ദ്ര പറഞ്ഞു. വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റുകളിലും മത്സരിക്കുമെന്നും ഉപേന്ദ്ര പ്രഖ്യാപിച്ചു.