ഇന്ത്യന്‍ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്ക് പ്രമേയമായി ഒരുക്കിയ ചിത്രമാണ് ഉറി. ബോക്സ് ഓഫിസിൽ ഹിറ്റായ ചിത്രം പുറത്തിറങ്ങി 30 ദിവസങ്ങൾ പിന്നിട്ടപ്പോൾ 200 കോടി ക്ലബിൽ എത്തി.
ദില്ലി: പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യ വരിച്ച ജവാൻമാരുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ ധനസഹായം നൽകുമെന്ന് ‘ഉറി ദ സർജിക്കൽ സ്ട്രൈക്ക്’ സിനിമയുടെ അണിയറ പ്രവർത്തകർ. ചിത്രത്തിന്റെ നിർമ്മാതാവ് റോണി സ്ക്രൂവാല ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ആർമി വെൽഫെയർ ഫണ്ടിലേക്കാണ് പണം നൽകുകയെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.
ഇന്ത്യന്‍ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്ക് പ്രമേയമായി ഒരുക്കിയ ചിത്രമാണ് ഉറി. ബോക്സ് ഓഫിസിൽ ഹിറ്റായ ചിത്രം പുറത്തിറങ്ങി 30 ദിവസങ്ങൾ പിന്നിട്ടപ്പോൾ 200 കോടി ക്ലബിൽ എത്തി. റിലീസിന് ശേഷമുള്ള അഞ്ചാമത്തെ വെള്ളിയാഴ്ച കളക്ഷനില്‍ 'ഉറി' ബാഹുബലി 2വിന്റെ ഹിന്ദി പതിപ്പിനെ മറികടന്നു എന്നത് ശ്രദ്ധേയമായ കാര്യമാണ്.
അതേസമയം വീരമൃത്യ വരിച്ച ജവാൻമാരുടെ കുടുംബങ്ങൾക്ക് ധനസഹായം നല്‍കി ബോളിവുഡ് നടൻ അജയ് ദേവ്ഗൺ നായകനായെത്തുന്ന ടോട്ടൽ ദമാൽ എന്ന ചിത്രത്തിന്റെ അണിയറ പ്രവർത്തകരും രംഗത്തെത്തി. 50 ലക്ഷം രൂപയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ജവാൻമാരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകിയത്.
ഭീകരാക്രമണത്തിൽ വീരമൃത്യ വരിച്ച ജവാൻമാരുടെ കുടുംബങ്ങൾക്ക് സഹായഹസ്തവുമായി നിരവധി സിനിമാ പ്രവർത്തകർ രംഗത്തെത്തിയിട്ടുണ്ട്. അമിതാഭ് ബച്ചൻ, ആമിർ ഖാൻ, ഷാരുഖ് ഖാൻ, സൽമാൽ ഖാൻ, അക്ഷയ് കമാർ, പ്രിയങ്കാ ചോപ്ര, ആലിയ ഭട്ട്, ശബാന ആസ്മി, ജാവേദ് അക്തർ, തുടങ്ങിയരവാണ് ജവാൻമാരുടെ കുടുംബത്തിന് സഹായം നൽകുമെന്ന് അറിയിച്ചത്. ഇതിന് പുറമെ ജവാൻമാർക്ക് അതാത് സംസ്ഥാന സർക്കാരുകളും സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്.
