ജമ്മുകശ്‍മീരില്‍ ഉറിയില്‍ ഇന്ത്യൻ ആര്‍‌മി നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്ക് പ്രമേയമായി ഒരുങ്ങുന്ന ചിത്രമാണ് ഉറി: ദ സര്‍ജിക്കല്‍ സ്ട്രൈക്സ്. ചിത്രത്തിലെ പുതിയ ഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ചല്ല എന്ന ഗാനമാണ് പുറത്തുവിട്ടത്. 

വിക്കി കൗശല്‍ ആണ് ചിത്രത്തിലെ നായകൻ. കമാൻഡോ ആയി ആണ് വിക്കി കൌശാല്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. ആദിത്യ ധര്‍ തിരക്കഥയെഴുതി സംവിധാനം നിര്‍വഹിച്ചിരിക്കുന്നു. യാമി ഗൗതം ആണ് നായിക. മിതേഷ് ആണ് ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നു. ജനുവരി 11നാണ് ചിത്രം റിലീസ് ചെയ്യുക.