ആദിത്യ ധര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായകനാവുന്നത് വിക്കി കൗശല്‍ ആണ്.
2016ല്‍ 19 സൈനികര്‍ കൊല്ലപ്പെട്ടതിന് മറുപടിയെന്നോണം ഇന്ത്യന്‍ ആര്‍മി നടത്തിയ സര്‍ജിക്കല്‍ സ്ടൈക്ക് ഇനി സിനിമ. 2016 സെപ്റ്റംബര്‍ 29നായിരുന്നു ഇന്ത്യന്‍ സൈന്യം നിയന്ത്രണരേഖയില്‍ പലയിടങ്ങളിലായി മിന്നലാക്രമണം നടത്തിയത്. ഈ സൈനികനീക്കത്തിന് ഒരു വര്‍ഷം പൂര്‍ത്തിയാവുമ്പോഴാണ് ചിത്രത്തിന്‍റെ ടീസര്‍ പുറത്തുവരുന്നത്.
ആദിത്യ ധര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായകനാവുന്നത് വിക്കി കൗശല്‍ ആണ്. യാമി ഗൗതം ആണ് നായിക. പരേഷ് റാവല്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ആര്‍എസ്‍വിപിയുടെ ബാനറില്‍ റോണി സ്ക്രൂവാലയാണ് നിര്‍മ്മാണം. 2019 ജനുവരി 11ന് തീയേറ്ററുകളിലെത്തും.

