Asianet News MalayalamAsianet News Malayalam

കേദാര്‍നാഥ് സിനിമ ഉത്തരാഖണ്ഡിലെ ഏഴ് ജില്ലകളില്‍ നിരോധിച്ചു

 കേദാര്‍നാഥ് ക്ഷേത്രത്തിലെ ഭക്തരെ സഹായിക്കുന്ന മുസ്ലീം യുവാവും അവിടെ ദര്‍ശനത്തിന് എത്തുന്ന യുവതിയും തമ്മിലുള്ള പ്രണയമാണ് ചിത്രത്തിന്‍റെ പ്രമേയം. 2015ലെ ഉത്തരാഖണ്ഡ് പ്രളയം ചിത്രത്തില്‍ കാണിക്കുന്നുണ്ട്.

Uttarakhand bans Kedarnath screening, cites law and order
Author
Uthargaran, First Published Dec 8, 2018, 12:28 PM IST

റായ്പൂര്‍: ബോളിവുഡ് ചിത്രം കേദാര്‍നാഥ് ഉത്തരാഖണ്ഡിലെ ഏഴ് ജില്ലകളില്‍ നിരോധിച്ചു. ഹിന്ദു മുസ്ലീം പ്രണയം പ്രമേയമായ ചിത്രം ലൗവ് ജിഹാദ് പ്രോത്സാഹിപ്പിക്കുന്നുവെന്ന് സംഘപരിവാര്‍ കേന്ദ്രങ്ങള്‍ ആരോപിച്ചിരുന്നു. സുഷാന്ത് സിംഗ് രാജ്പുത്തും സാറാ അലി ഖാനുമാണ് ചിത്രത്തില്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കേദാര്‍നാഥ് ക്ഷേത്രത്തിലെ ഭക്തരെ സഹായിക്കുന്ന മുസ്ലീം യുവാവും അവിടെ ദര്‍ശനത്തിന് എത്തുന്ന യുവതിയും തമ്മിലുള്ള പ്രണയമാണ് ചിത്രത്തിന്‍റെ പ്രമേയം. 2015ലെ ഉത്തരാഖണ്ഡ് പ്രളയം ചിത്രത്തില്‍ കാണിക്കുന്നുണ്ട്.

ഇതിനെ തുടര്‍ന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി സംസ്ഥാന ടൂറിസം മന്ത്രിയുടെ നേതൃത്വത്തില്‍ ഒരു സമിതിയെ നിയോഗിച്ചു. ഇവര്‍ ചിത്രം കണ്ടതിന് ശേഷമാണ് തീരുമാനം. തീരുമാനം വിശദീകരിച്ച് സംസ്ഥാന ടൂറിസം മന്ത്രി സത്പാല്‍ മഹാരാജ് പറഞ്ഞത് ഇങ്ങനെ, ''ഞങ്ങള്‍ ചിത്രം കണ്ടു ഒരു കലാരൂപത്തിനും നിരോധനം വേണ്ട എന്നത് തന്നെയാണ് നിലപാട് പക്ഷെ ക്രമസമാധാന നിലയും പരിഗണിക്കേണ്ടതുണ്ട്''.

ഇതിനെ തുടര്‍ന്ന് മുഖ്യമന്ത്രി 13 ജില്ല മജിസ്ട്രേറ്റുമാരോട് ജില്ലയിലെ ക്രമസമാധാനം വിലയിരുത്താന്‍ ആവശ്യപ്പെട്ടു. സിനിമ പ്രദര്‍ശിപ്പിച്ചാല്‍ പ്രശ്നം ഉണ്ടാകുമോ എന്നതാണ് പരിശോധിക്കാന്‍ ആവശ്യപ്പെട്ടത്. ഇവരുടെ റിപ്പോര്‍ട്ട് പ്രകാരമാണ് 7 ജില്ലകളില്‍ ചിത്രത്തിന് നിരോധനം ഏര്‍പ്പെടുത്തിയത്.

ചിത്രം നിരോധിച്ചില്ലെങ്കില്‍ പ്രക്ഷോഭം തുടങ്ങുമെന്ന് സന്യാസിമാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. സന്യാസി സംഘടനയായ കേദാര്‍ സഭയാണ് മുന്നറിയിപ്പ് നല്‍കിയത്. ചിത്രം ഹിന്ദു വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
 

Follow Us:
Download App:
  • android
  • ios