കുംബളങ്ങി നൈറ്റ്സിലെ പുതിയ ഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഉയിരില്‍ തൊടും തളിര് എന്ന ഗാനമാണ് പുറത്തുവിട്ടത്. സൂരജ് സന്തോഷ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്. സുഷിൻ ശ്യാം ആണ് സംഗീതസംവിധായകൻ.

മധു സി നാരായണൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശ്യാം പുഷ്‍കരൻ തിരക്കഥ എഴുതിയിരിക്കുന്നു. ഷെയ്ൻ നിഗം, ഫഹദ്, ശ്രീനാഥ് ഭാസി, തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.