ഗായകനായി ഭരണപരിഷ്കാര കമ്മിഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍. ജയന്‍ കലാ സാംസ്കാരിക വേദി സംഘടിപ്പിച്ച ഗാനസന്ധ്യയില്‍ പ്രസംഗത്തിനിടെയാണ് വിഎസ് പ്രണയഗാനം മൂളി എല്ലാവരെയും അമ്പരിപ്പിച്ചത്.

തീപ്പൊരി പ്രസംഗങ്ങളിലൂടെ എന്നും കയ്യടി നേടുന്ന വി എസ് ആദ്യമായി ശൈലിയൊന്നു മാറ്റി. ചെറുതായി പ്രണയാഗാനം മൂളി.
ജയന്‍ സാംസ്കാരികോത്സവത്തിനിടെ പുരസ്കാരം വാങ്ങാനെത്തിയ ശ്രീകുമാരന്‍ തമ്പിയെ കുറിച്ചും അദ്ദേഹത്തിന്റെ പാട്ടുകളെ കുറിച്ചും പറയുന്നതിനിടെയാണ് വി എസ്സിന്റെ ഗാനാലാപനം. ചടങ്ങിന് വൈകിയെത്തിയത് കൊണ്ട് വി എസ് തന്റെ പാട്ട് മൂളിയത് കേള്‍ക്കാനിയില്ലെങ്കിലും, സദസ്സിലുള്ളവര്‍ പറഞ്ഞ് കാര്യമറിഞ്ഞപ്പോള്‍ ഗാനരചയിതാവിനും കൗതുകം.
ശ്രികുമാരന്‍ തമ്പി കനക ജൂബിലി സംഗീത പുരസ്കാരം ഗായിക വാണി ജയറാം ഏറ്റുവാങ്ങി.
വി എസ് അച്യൂതാനന്ദന്‍ മുമ്പ് മൂളിയ പാട്ടിന്റെ വീഡിയോ കാണാം

