പ്രണയിനികളിലൊരാള്‍ വിശ്വസിച്ചയച്ച ചൂടന്‍ വീഡിയോ ക്ലിപ്പുകള്‍ വാട്സ് ആപ്പ് ഗ്രൂപ്പുകളിലെ കൂട്ടുകാര്‍ക്ക് പകര്‍ന്നു നല്‍കിയതിന്‍റെ ആവേശത്തില്‍ ബൈക്കില്‍ ചീറിപ്പായുകയായിരുന്നു അവന്‍. നേരെ ചെന്നുകയറിയത് ഒരു ടിപ്പര്‍ ലോറിയുടെ വായയിലേക്കാണ്.

ഗ്രൂപ്പുകളില്‍ നിന്നും ഗ്രൂപ്പുകളിലേക്കു വൈറലായി പടരുന്ന അവളുടെ വീഡിയോ ക്ലിപ്പുകള്‍ക്കൊപ്പം രക്തം വാര്‍ന്നൊഴുകുന്ന അവന്‍റെ ശരീരത്തിന്‍റെ ദൃശ്യങ്ങളും വൈറലായി പടര്‍ന്നുകൊണ്ടിരുന്നു. ചീറിപ്പായുന്ന ആംബുലന്‍സ് രംഗങ്ങള്‍ക്കൊപ്പം ആഖ്യാനത്തിലെ പുതുമകൊണ്ട് ശ്രദ്ധേയമാകുകയാണ് പ്രശാന്ത് പ്രസന്നന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച വൈറല്‍ എന്ന ഹ്രസ്വ ചിത്രം.

സ്നേഹമെന്നാല്‍ കേവലം ശരീരമാണെന്നു കരുതുന്ന ന്യൂജന്‍ ചിന്തകള്‍ക്കുള്ള താക്കീതാകുകയാണ് ഈ ചെറുചിത്രം. വൈറലിന്‍റെ എഡിറ്റിംഗ് നിര്‍വ്വഹിച്ചിരിക്കുന്നത് ജെഫിന്‍ ജോസഫ്. ക്യാമറ സുനില്‍ കുപ്പോള്‍. സൗണ്ട് ഡിസൈന്‍ സുജിത്ത് കുപ്പാടകത്ത്.

ഷോട്ട് ഫിലിം കാണാം