Asianet News MalayalamAsianet News Malayalam

വള്ളിക്കുടിലിലെ വെള്ളക്കാരൻ തീയേറ്ററില്‍, കയ്യടി നേടിയ ഗാനരംഗം കാണാം

ബാലതാരമായി ശ്രദ്ധേയനായ ഗണപതി നായകനായ വള്ളിക്കുടിലിലെ വെള്ളക്കാരൻ തീയേറ്ററില്‍ മികച്ച പ്രതികരണത്തോടെ പ്രദര്‍ശനം തുടരുകയാണ്. റിലീസിനു മുന്നേ ചിത്രത്തിലെ ഗാനങ്ങള്‍ ശ്രദ്ധ നേടിയിരുന്നു. കെടാതെ.. എന്ന ഗാനം ഹിറ്റായിരുന്നു. ദീപക് ദേവ് സംഗീത സംവിധാനം നിര്‍വഹിച്ച ഗാനത്തിന്റെ വീഡിയോ കാണാം.

Vallikkudilile vellakkaran video song
Author
Kochi, First Published Nov 12, 2018, 1:32 PM IST

ബാലതാരമായി ശ്രദ്ധേയനായ ഗണപതി നായകനായ വള്ളിക്കുടിലിലെ വെള്ളക്കാരൻ തീയേറ്ററില്‍ മികച്ച പ്രതികരണത്തോടെ പ്രദര്‍ശനം തുടരുകയാണ്. റിലീസിനു മുന്നേ ചിത്രത്തിലെ ഗാനങ്ങള്‍ ശ്രദ്ധ നേടിയിരുന്നു. കെടാതെ.. എന്ന ഗാനം ഹിറ്റായിരുന്നു. ദീപക് ദേവ് സംഗീത സംവിധാനം നിര്‍വഹിച്ച ഗാനത്തിന്റെ വീഡിയോ കാണാം.

നായകനായി എത്തിയ ആദ്യ ചിത്രത്തില്‍ ഗണപതി മികച്ച പ്രകടനം തന്നെയാണ് നടത്തിയതെന്നാണ് തീയേറ്ററര്‍ റിപ്പോര്‍ട്ട്. ആൽഫി പഞ്ഞിക്കാരൻ തനൂജ കാർത്തിക്ക് എന്നിവരാണ് നായികമാർ. യുവതലമുറയുടെ ആഗ്രഹങ്ങള്‍ കുടുംബത്തിലും സമൂഹത്തിലും ഉണ്ടാക്കുന്ന പ്രശ്നങ്ങളും മാറ്റങ്ങളുമാണ് സിനിമയുടെ പ്രമേയം. നഗരത്തില്‍ ജീവിക്കുന്ന കര്‍ഷകനായ ജോസഫിന്‍റെയും മേരിയുടേയും മക്കളായ സാമും ടോമും പഠനം പൂര്‍ത്തിയാക്കി യൂറോപ്പിലേക്ക് കുടിയേറാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ കുടുംബത്തോടൊപ്പം ജീവിക്കുന്നതിനായി യൂറോപ്പ് ഉപേക്ഷിച്ച ജോസഫിനും ഭാര്യക്കും ഇത് സമ്മതമല്ല. മക്കളെ അവരുടെ ആഗ്രഹത്തില്‍ നിന്ന് പിന്തിരിപ്പിക്കാര്‍ നടത്തുന്ന ശ്രമങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.  ചിത്രത്തില്‍ ബാലു വര്‍ഗീസും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

നവാഗതനായ ഡഗ്ലസ്സ് ആല്‍ഫ്രഡ് ആണ് സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ജോസ് ജോണ്‍, ജിജോ ജസ്റ്റിന്‍ എന്നിവര്‍ ചേര്‍ന്നു ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നു. ഹരി നാരായണന്‍റെ വരികള്‍ക്ക് ദീപക് ദേവ് സംഗീതം നല്‍കിയിരിക്കുന്നു. മലര്‍ സിനിമാസും ജുവിസ് പ്രൊഡക്ഷന്‍സും സംയുക്തമായാണ് നിര്‍മാണം. മുത്തുമണി, ലാല്‍, അജുവര്‍ഗീസ് , രാഹുല്‍ മാധവ്, രണ്‍ജി പണിക്കര്‍, പാഷാണം ഷാജി, വിഷ്ണു ഗോവിന്ദ് തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. പവി കെ പവന്‍ ആണ് ക്യാമറ. നൈഫല്‍ അബ്‍ദുള്ളയുടേതാണ് എഡിറ്റിംഗ്.

Follow Us:
Download App:
  • android
  • ios