സാധാരണഗതിയില്‍ സാരിയിൽ മാത്രം കാണുന്ന സുചിത്രയുടെ പുതിയ ലുക്കാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഇത് നമ്മുടെ പപ്പി തന്നെയാണോ എന്നാണ് ചിലരുടെ കമന്‍റുകള്‍.

ഏഷ്യാനെറ്റിലെ ഏറ്റവും ജനപ്രിയ പരമ്പരയായ വാനമ്പാടിയിലെ പപ്പിയെ, പദ്മിനി എന്ന വില്ലത്തിയെ അറിയാത്ത സീരിയല്‍ കാഴ്ചക്കാരുണ്ടാവില്ല. തംബുരുവിന്റെ അമ്മയും മോഹന്‍ കുമാറിന്റെ ഭാര്യയും ആയി എത്തുന്ന സുചിത്ര സോഷ്യൽ മീഡിയയിലും സജീവമാണ്. താരം പങ്കുവച്ച മോഡേണ്‍ ലുക്കിലുള്ള ഫോട്ടോ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.

സാധാരണഗതിയില്‍ സാരിയിൽ മാത്രം കാണുന്ന സുചിത്രയുടെ പുതിയ ലുക്കാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഇത് നമ്മുടെ പപ്പി തന്നെയാണോ എന്നാണ് ചിലരുടെ കമന്‍റുകള്‍. ഈ ലുക്കിൽ ഞങ്ങളുടെ പദ്മിനി സൂപ്പർ, ചെറുപ്പമായിട്ടുണ്ട്, തുടങ്ങിയ കമന്‍റുകളുമായാണ് ആരാധകര്‍ എത്തുന്നത്. ഏറെ രസകരമായ കമന്‍റുകളുമായി എത്തുന്നതില്‍ കുറ്റം പറയാനാകില്ല. സാധാരണയില്‍ നിന്ന് മാറി വളരെ വ്യത്യസ്തമായ ലുക്കിലാണ് സുചിത്ര ഇപ്പോള്‍ എത്തിയിരിക്കുന്നത്.

View post on Instagram
View post on Instagram

ആറാം വയസു മുതല്‍ സുചിത്ര അഭിനയരംഗത്തുണ്ട്. ആറാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ കൃഷ്ണകൃപാ സാഗരത്തിലെ ദുര്‍ഗ്ഗയായി. ശേഷം മിനി സ്‌ക്രീനില്‍ സജീവമായിരുന്നു താരം. എന്നാല്‍ വാനമ്പാടി അവസാനിക്കുന്നതോടെ സീരിയല്‍ രംഗത്തുനി്ന്ന് മാറനില്‍ക്കാനാണ് തീരുമാനമെന്ന് സുചിത്ര വ്യക്തമാക്കിയിരുന്നു. തന്‍റെ ഇഷ്ടമായ നൃത്തത്തില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കാനാണ് ഇതെന്നും താരം പറഞ്ഞു. എന്നാല്‍ സിനിമയില്‍ നല്ല വേഷം വന്നാല്‍ അഭിനയിക്കുമെന്നും സുചിത്ര വ്യക്തമാക്കിയിരുന്നു.