രാഷ്‍ട്രീയത്തിലേക്ക് വരുമെന്ന് നടി വരലക്ഷ്‍മി ശരത്കുമാര്‍
രാഷ്ട്രീയ പ്രവര്ത്തനത്തിലേക്ക് വരുമെന്ന് നടി വരലക്ഷ്മി ശരത്കുമാര്. ഉടൻ വരുമെന്നല്ല. തീര്ച്ചയായും ഒരു ദിവസം രാഷ്ട്രീയ പ്രവേശനം നടത്തും. രാഷ്ട്രീയം മോശം വാക്കല്ല. സമൂഹത്തിന് നല്ലത് ചെയ്യാൻ ആഗ്രഹിക്കുന്ന ആര്ക്കും രാഷ്ട്രീയത്തിലേക്ക് വരാം. സിനിമയില് അഭിനയിച്ചിട്ടുള്ള പ്രശസ്തി അതിനായി ഉപയോഗിക്കുന്നത് തെറ്റല്ല- വരലക്ഷ്മി ശരത്കുമാര് പറഞ്ഞു.
രാഷ്ട്രീയത്തിലേക്ക് വന്നാല്, സ്ത്രീശാക്തീകരണത്തിനായിരിക്കും ശ്രദ്ധ കൊടുക്കകയെന്നും വരലക്ഷ്മി ശരത് കുമാര് പറഞ്ഞു. രജനികാന്തിനും കമല്ഹാസനും മാത്രല്ല ഏതൊരാള്ക്കും രാഷ്ട്രീയത്തിലേക്ക് വരാമെന്നും വരലക്ഷ്മി ശരത്കുമാര് പറഞ്ഞു.
വിജയ്യെ നായകനാക്കി മുരുഗദോസ് സംവിധാനം ചെയ്യുന്ന സിനിമയിലാണ് വരലക്ഷ്മി ശരത്കുമാര് ഇപ്പോള് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ശക്തി, സണ്ടക്കോഴി 2, നീയ 2 തുടങ്ങിയവയാണ് മറ്റ് സിനിമകള്.
