സൂപ്പര്‍താരങ്ങളായ മോഹന്‍ലാലും മമ്മൂട്ടിയും തകര്‍ത്തഭിനയിച്ച ചിത്രമാണ് നമ്പര്‍ 20 മദ്രാസ് മെയില്‍. ടോണി കുരിശിങ്കലായി മോഹന്‍ലാലും അതിഥി വേഷത്തിലെത്തി മമ്മൂട്ടിയും അഭിനയിച്ച് ഈ ചിത്രം ഇന്നും പ്രേക്ഷകര്‍ നെഞ്ചേറ്റുന്നുണ്ട്. എന്നാല്‍ അന്ന് മദ്രാസ് മെയില്‍ ആയിരുന്നുവെങ്കില്‍ ഇന്ന് വാരിക്കുഴിയിലെ കൊലപാതകം എന്നാണ് ചിത്രത്തിന്റെ പേര്. 

 രജീഷ് മിഥിലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹിച്ച്‌കോക്ക് കഞ്ഞിക്കുഴി എന്ന കഥാപാത്രമെഴുതുന്ന നോവലിന്റെ പേരാണ് വാരിക്കുഴിയിലെ കൊലപാതകം. നോവലിന്റെ പേരാണ് ചിത്രത്തിനും നല്‍കിയിരിക്കുന്നത്. ടോണി കുരിശിങ്കലായി മോഹന്‍ലാല്‍ അതിഥിയായാണ് ചിത്രത്തിലെത്തുന്നത്.

പക്ഷേ പുതിയ ചിത്രത്തില്‍ മമ്മൂട്ടി എത്തുന്നതിനെ കുറിച്ച് വ്യക്തത ഇല്ല. ദിലീഷ് പോത്തനും അമിത് ചക്കലയ്ക്കലുമാണ് വാരിക്കുഴിയിലെ പ്രധാന കഥാപാത്രങ്ങള്‍. ജഗദീഷും മണിയന്‍ പിള്ള രാജവും ചിത്രത്തില്‍ അണിനിരക്കും. അമീറയാണ് ചിത്രത്തിലെ നായിക, നെടുമുടി വേണു, ഷമ്മി തിലകന്‍ തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്നു.