ദിലീപ്-മോഹൻലാൽ കൂട്ടുകെട്ടിൽ വൻ പ്രതീക്ഷയോടെയെത്തിയ 'ഭഭബ'യ്ക്ക് തിയേറ്ററുകളിൽ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. നവാഗതനായ ധനഞ്ജയ് ശങ്കര്‍ സംവിധാനം ചെയ്ത ചിത്രമാണ് ഭഭബ. ഫാഹിം സഫർ, നൂറിൻ ഷെരീഫ് എന്നിവരാണ് തിരക്കഥ.

പ്രഖ്യാപനം മുതൽ സോഷ്യൽ മീഡിയിൽ ചർച്ചയായി മാറുന്ന അപൂർവ്വം ചില സിനിമകളുണ്ട്. അക്കൂട്ടത്തിലൊന്നായിരുന്നു ഭഭബ. ദിലീപ്- മോഹൻലാൽ കോമ്പോ എന്നത് ആയിരുന്നു ഇതിന് പ്രധാന കാരണം. ഓരോ അവസരത്തിലും പുറത്തുവരുന്ന അപ്ഡേറ്റുകൾ സിനിമാസ്വാദകരും ആരാധകരും ആഘോഷമാക്കി മാറ്റി. കാത്തിരിപ്പുകൾക്കെല്ലാം ഒടുവിൽ ഡിസംബർ 18ന് ആയിരുന്നു ഭഭബ തിയറ്ററുകളിൽ എത്തിയത്. വൻ ഹൈപ്പിലാണ് സിനിമ റിലീസ് ചെയ്തതെങ്കിലും സമ്മിശ്ര പ്രതികരണം കൊണ്ട് പടത്തിന് തൃപ്തിപ്പെടേണ്ടി വന്നു.

നിലവിൽ സിനിമ തിയറ്ററുകളിൽ തുടരുന്നതിനിടെ കളക്ഷൻ വിവരങ്ങൾ പുറത്തുവരികയാണ്. ട്രാക്കിം​ഗ് സൈറ്റായ സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം 45.7 കോടിയാണ് ആ​ഗോളതലത്തിൽ ഭഭബ നേടിയിരിക്കുന്നത്. റിലീസ് ചെയ്ത് പതിനേഴ് ദിവസം വരെയുള്ള കണക്കാണിത്. ആദ്യദിനം ആ​ഗോളതലത്തിൽ 15 കോടി രൂപ നേടിയ ചിത്രത്തിന് 17-ാം ദിവസം 8 ലക്ഷം രൂപ മാത്രമാണ് നേടാനായത്. ഇന്ത്യ നെറ്റ് 23.43 കോടി, ​ഗ്രോസ് 27.6 കോടി, ഓവർസീസ് 18.1 കോടി എന്നിങ്ങനെയാണ് ബഭബയുടെ കളക്ഷൻ കണക്ക്.

അതേസമയം, സിനിമയുടെ ഒടിടി റിലീസ് സംബന്ധിച്ച അഭ്യൂഹങ്ങൾ സോഷ്യലിടത്ത് പ്രചരിക്കുന്നുണ്ട്. ചിത്രം ജനുവരിയിൽ ഒടിടി സ്ട്രീമിം​ഗ് ആരംഭിക്കുമെന്നാണ് പ്രചരണം. ഒപ്പം ജിയോ ഹോട്സ്റ്റാറിനാകും സ്ട്രീമിം​ഗ് അവകാശം വിറ്റു പോയിരിക്കുകയെന്നും അഭ്യൂഹമുണ്ട്. എന്നാൽ നിലവിലെ വിവരപ്രകാരം ഭഭബയുടെ ഒടിടി റൈറ്റ്സ് വിറ്റപോയിട്ടില്ല. നവാഗതനായ ധനഞ്ജയ് ശങ്കര്‍ സംവിധാനം ചെയ്ത ചിത്രമാണ് ഭഭബ. ഫാഹിം സഫർ, നൂറിൻ ഷെരീഫ് എന്നിവരാണ് തിരക്കഥ ഒരുക്കിയത്. ‌സിദ്ധാർത്ഥ് ഭരതൻ, ബൈജു സന്തോഷ്, ബാലു വർഗീസ്, സലിം കുമാർ, അശോകൻ, ദേവൻ, റിയാസ് ഖാൻ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ വേഷമിട്ടു. 

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്