സംവിധായകനാണ് ഇത് ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്തത്

സ്‌കൂള്‍ കുട്ടികളുടെ പരീക്ഷയില്‍ സിനിമയെ കുറിച്ചും ഗാനങ്ങളെ കുറിച്ചും ചോദ്യങ്ങള്‍ ഇടയ്ക്കിടെ കാണാറുണ്ട്. എന്നാല്‍ ഇത്തവണത്തെ സി.ബി. എസ് . ഇ ഏഴാക്ലാസിലെ പൊതുവിജ്ഞാന ചോദ്യപേപ്പറില്‍ മമ്മൂട്ടി ചിത്രത്തിലെ ഗാനത്തെ കുറിച്ചും ചോദ്യമുണ്ടായി.

വാട്‌സാപ്പിലൂടെ ആദ്യമായി റിലീസ് ചെയ്ത മലയാള ഗാനം ഏതെന്നായിരുന്നു ചോദ്യം. മമ്മൂട്ടി ചിത്രമായ വര്‍ഷത്തിലെ ജയഗീത എഴുതി ബിജിപാല്‍ ഈണമിട്ട 'കൂട് തേടി വന്നൊരാ കുഞ്ഞിളം കാറ്റേ' എന്ന ഗാനമാണ വാട്‌സാപ്പിലൂടെ പുറത്തിറക്കിയത്.

സംവിധായകന്‍ രഞ്ജിത് ശങ്കറാണ് ഫേസ്ബുക്കിലൂടെ ചോദ്യപേപ്പര്‍ പങ്കുവച്ചത്. മമ്മൂട്ടിയുടെ വാട്‌സാപ്പിലൂടെയാണ് ഗാനം പുറത്തിറക്കിയത്.