കരീനയ്‍ക്കും ആ ചോദ്യം ബോറടിച്ചുതുടങ്ങി!
കരീനയ്ക്ക് അടുത്തിടെയായി ഏപ്പോഴും സിനിമാ മാധ്യമങ്ങളില് നിന്ന് നേരിടേണ്ടി വരുന്ന ചോദ്യം മകൻ തൈമൂറിന്റെ വിശേഷങ്ങളാണ്. തൈമൂര് എന്താകണം എന്നാണ് ആഗ്രഹം, ഇഷ്ടങ്ങള് എന്തൊക്കെ, അങ്ങനെ പല ചോദ്യങ്ങളാണ് തൈമൂറിനെ കുറിച്ച് ഉണ്ടാകുന്നത്. തൈമൂറിന്റെ വിശേഷങ്ങള് സിനിമ മാധ്യമങ്ങള് എപ്പോഴും വാര്ത്തയാക്കുകയും ചെയ്യുന്നു. എന്നാല് ഇത് തനിക്കും മടുത്തുവെന്നാണ് കരീന പറയുന്നത്.
വീരെ ദി വെഡ്ഡിംഗ് എന്ന സിനിമയുടെ പ്രമോഷനോട് അനുബന്ധിച്ച് നടത്തിയ അഭിമുഖത്തിലാണ് കരീന ഇക്കാര്യം പറഞ്ഞത്. തൈമൂറിനെ കുറിച്ചുള്ള ചോദ്യങ്ങള്ക്ക് ഉത്തരം പറയുന്നത് ബോറായിത്തുടങ്ങി. എനിക്ക് ഒപ്പം ഇല്ലാത്തപ്പോള് പോലും അവനെ കുറിച്ചാണ് ചോദിക്കുന്നത്- കരീന പറയുന്നു.
അതേസമയം വീരെ ദി വെഡ്ഡിംഗ് മികച്ച പ്രതികരണവുമായി മുന്നോട്ടുപോകുകയാണ്. ശശാങ്ക ഘോഷ് ആണ് വീരെ ദി വെഡ്ഡിംഗ് സംവിധാനം ചെയ്തിരിക്കുന്നത്. കരീന കപൂറിന് പുറമെ സോനം കപൂര്, സ്വര ഭാസ്കര് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
