ധനുഷും കജോളും പ്രധാനവേഷത്തിലെത്തുന്ന 'വേലയില്ലാ പട്ടധാരി 2' ന്റെ ത്രസിപ്പിക്കും ടീസര്‍ പുറത്ത്. അമിതാഭ് ബച്ചനാണ് ടീസര്‍ പുറത്തിറക്കിയത്. സൗന്ദര്യ രജനീകാന്താണ് ചിത്രത്തിന്റെ സംവിധാനം. ഇടവേളയ്ക്ക് ശേഷമാണ് കജോള്‍ തമിഴ്മകളായി എത്തുന്നത്. അമലാ പോള്‍, സമുദ്രക്കനി, ശരണ്യ പൊന്‍വര്‍ണന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

വേല്‍രാജ് സംവിധാനം ചെയ്ത വേലയില്ലാ പട്ടധാരിയിലെ അഭിനേതാക്കളെല്ലാം രണ്ടാം ഭാഗത്തിലും പ്രേക്ഷകര്‍ക്കു മുന്നിലെത്തുന്നുണ്ട്. 2014 ല്‍ പുറത്തിറക്കിയ ആദ്യ ഭാഗത്തിലും അമലാ പോള്‍ ആയിരുന്നു നായിക. പഠനം കഴിഞ്ഞ് ജോലിയില്ലാതെ നടക്കേണ്ടി വന്ന രഘുവരന്‍ എന്ന ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറഞ്ഞത്.
