മഹേഷിന്‍റെ പ്രതികാരം മലയാളി നെഞ്ചിലേറ്റിയ ചിത്രമാണ്. അതുപോലെ മനോഹരമാണ് മീനാക്ഷിയുടെ പ്രതികാരവും. ഒരു ആറാം ക്ലാസുകാരിയുടെ പ്രതികാരം ലളിതവും മനോഹരവുമായി അവതരിപ്പിക്കുകയാണ് മീനാക്ഷിയുടെ പ്രതികാരം എന്ന ഹ്രസ്വ ചിത്രത്തിലൂടെ. മീനാക്ഷിയുടെ പ്രധാന കൂട്ടുകാരന്‍ അവള്‍ടെ ശ്രിനിച്ചേട്ടനാണ്. സ്‌കൂളിലേക്ക് കൊണ്ടു പോകുന്നതും കൂട്ടിക്കൊണ്ട് വരുന്നതും ശ്രീനിച്ചേട്ടനാണ്. ഒന്‍പത് മിനുട്ടാണ് ആഴ്ചകള്‍ക്കുള്ളില്‍ ആയിരക്കണക്കിന് കാഴ്ചക്കാരെ സൃഷ്ടിച്ച ഈ ചിത്രത്തിന്‍റെ നീളം

മഹേഷിന്‍റെ പ്രതികാരം എന്ന ചിത്രത്തിന് ബഹുമാന സൂചകമായി റോണി മാനുവല്‍ ജോസഫ് രചനയും സംവിധാനവും നിര്‍ വഹിച്ച ചിത്രമാണ് മീനാക്ഷിയുടെ പ്രതികാരം. ജോസ്‌കുട്ടി ജോസഫ് ഛായഗ്രഹണം നിര്‍വഹിച്ച ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് വിഎസ് ഹരികുമാറാണ്.