നാഗ ചൈതന്യയുമായി ഒരു സിനിമ ചെയ്യുന്നുവെന്ന് നേരത്തെ വെങ്കടേഷ് അറിയിച്ചിരുന്നു. എന്നാല്‍ ചില കാരണങ്ങളാല്‍ സിനിമ നീണ്ടുപോകുകയായിരുന്നു. ഒരു ഘട്ടത്തില്‍ സിനിമ ഉപേക്ഷിച്ചുവെന്നും അഭ്യൂഹങ്ങളുണ്ടായി. ഏറ്റവും ഒടുവില്‍ അഭ്യൂഹങ്ങള്‍ നീക്കി വെങ്കടേഷിന്റെ മരുകൻ കൂടിയായ നാഗ ചൈതന്യ തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. വെങ്കടേഷിനൊപ്പമുള്ള സിനിമ ചെയ്യുന്നുവെന്നാണ് നാഗ ചൈതന്യ അറിയിച്ചത്. സിനിമ ഉടൻ ചിത്രീകരണം തുടങ്ങുമെന്ന് വെങ്കടേഷും അറിയിച്ചു.

അടുത്ത സിനിമ വെങ്കടേഷിനൊപ്പമാണെന്നാണ് നാഗ ചൈതന്യ അറിയിച്ചിരിക്കുന്നത്. നിലവിലെ പ്രൊജക്റ്റുകള്‍ക്ക് ശേഷമായിരിക്കും ഇരുവരും ഒന്നിച്ചുള്ള സിനിമയെന്നും നാഗ ചൈതന്യ പറയുന്നു. മജിലിയാണ് നാഗ ചൈതന്യയുടേതായി ഇപ്പോള്‍ ഒരുങ്ങുന്നത്. സാമന്തയാണ് ചിത്രത്തിലെ നായികയെ അവതരിപ്പിക്കുന്നത്. ശിവ നിര്‍വാണയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിഷ്‍ണു ശര്‍മ്മ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ഗോപി സുന്ദര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.