ചെന്നൈ: നടിയും നര്‍ത്തകിയുമായ ജ്യോതിലക്ഷ്മി അന്തരിച്ചു. ഇന്ന് രാവിലെ ചെന്നൈയിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. 63 വയസ്സായിരുന്നു.
പെരിയിടത്ത് പെണ്‍ എന്ന തമിഴ്ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ ജ്യോതിലക്ഷ്മി പിന്നീട് തെലുങ്ക്, കന്നട, തമിഴ് ചിത്രങ്ങളിലെ സജീവസാന്നിദ്ധ്യമായി. അഞ്ച് ഭാഷകളിലായി ഏതാണ്ട് മുന്നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
1965 ല്‍ മുറപ്പെണ്ണ് എന്ന ചിത്രത്തിലൂടെ മലയാളത്തിലും അരങ്ങേറ്റം നടത്തി. ആലിബാബയും നാല്‍പത്തിയൊന്ന് കള്ളന്‍മാരും, കൊടുങ്ങല്ലൂരമ്മ, പെണ്ണിന്റെ പ്രതികാരം എന്നിവയടക്കം ഒട്ടേറെ മലയാളചിത്രങ്ങളില്‍ അഭിനയിച്ചു. ഗ്ലാമറസ് നൃത്തരംഗങ്ങളിലെ സജീവസാന്നിധ്യമായിരുന്ന ജ്യോതിലക്ഷ്മിയ്ക്ക് വേണ്ടി 70-80 കാലഘട്ടത്തിലെ സിനിമകളില്‍ ഗാനങ്ങള്‍ വരെ ചിട്ടപ്പെടുത്തിയിരുന്നു. നടി ജയമാലിനി സഹോദരിയാണ്.
