ആധാറും ഡിജിറ്റല്‍ ഇന്ത്യയുമടക്കം ബിജെപിയെ ചൊടിപ്പിച്ച ഇരുമ്പുതിരൈയിലെ രംഗങ്ങള്‍ പുറത്ത്
ചെന്നൈ:മെര്സലിന് പിന്നാലെ ബിജെപിയെ ചൊടിപ്പിച്ച ചിത്രമാണ് ഇരുമ്പ്തിരൈ. തിയേറ്ററില് വിജയകരമായി ഓടിക്കൊണ്ടിരിക്കുന്ന ചിത്രത്തിലെ ആധാറിനെയും ഡിജിറ്റല് ഇന്ത്യയെയും നോട്ട് നിരോധനത്തെയും വിമര്ശിക്കുന്ന രംഗങ്ങളാണ് ബിജെപിയെ ചൊടിപ്പിച്ചത്. ഇത്തരം രംഗങ്ങള് ഉള്ളതിനാല് റിലീസ് തടയണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു. എന്നാല് രംഗങ്ങള് നീക്കാതെയാണ് സെന്സര് ബോര്ഡ് ചിത്രത്തിന് അനുമതി നല്കിയത്.
ഇപ്പോള് ചിത്രത്തില് ബിജെപിയെ ചൊടിപ്പിച്ച ഭാഗം അണിയറ പ്രവര്ത്തകര് തന്നെ പുറത്തുവിട്ടിരിക്കുകയാണ്. ഈ ഭാഗത്തില് വിശാല് കൈകാര്യം ചെയ്യുന്ന കഥാപാത്രം ആധാറിന്റെ വിവരങ്ങള് ചോര്ന്നാലുണ്ടാകുന്ന അപകടത്തെ കുറിച്ചും ഡിജിറ്റല് ഇന്ത്യയെ കുറിച്ചും വിമര്ശനാത്മകമായി പരാമര്ശിക്കുന്നുണ്ട്. ഇതാണ് ബിജെപിയെ ചൊടിപ്പിച്ചതും. വിജയ് മല്യ, നീരവ് മോദി എന്നിവരെ കുറിച്ചും ചിത്രത്തില് പരാമര്ശമുണ്ട്. ആധാറിനെ വിമര്ശിക്കുന്ന രംഗങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയില് വരെ ഹര്ജികളെത്തിയെങ്കിലും അത്തരത്തില് യാതൊന്നും കണ്ടെത്താനായില്ലെന്ന് കാണിച്ച് ഹൈക്കോടതി ഹര്ജി തള്ളുകയായിരുന്നു.
