ശരീര സൗന്ദര്യം സംരക്ഷിക്കുന്നതില്‍ ഏറെ മുന്നിലാണ് ബോളിവുഡ് താരം കരീന കപൂര്‍. ഗര്‍ഭിണിയായിരുന്നപ്പോഴും ഫാഷന്‍ ഷോകളിലൂടെയും പരസ്യചിത്രങ്ങളിലൂടെയും താരം തന്‍റെ സൗന്ദര്യം കൊണ്ട് സിനിമാലോകത്തെ ഞെട്ടിച്ചു.
പ്രസവശേഷവും ബിടൗണില്‍ മിന്നിതിളങ്ങുന്ന കരീന ഗര്‍ഭകാലത്തുണ്ടായ തടി കുറക്കുന്നതിനായി കഠിന പരിശ്രമത്തിലാണ്. അതിനായി ഓരോ ദിവസവും പത്ത് മണിക്കൂര്‍ വീതം താരസുന്ദരി ജിമ്മില്‍ ചെലവിടുന്നുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ട്. വീരേ ദി വെഡ്ഡിഗ് എന്ന സിനിമയിലാണ് കരീന ഇപ്പോൾ അഭിനയിക്കുന്നത്. പ്രസവത്തിന് മുമ്പുളള പോലെ തന്നെ അതീവസുന്ദരിയായി കഴിഞ്ഞു കരീന.
വീഡിയോ കാണാം
