സിനിമയ്ക്ക് വേണ്ടി എന്ത് കഠിനമായ വെല്ലുവിളിയും ഏറ്റെടുക്കുന്ന താരമാണ് മോഹന്‍ലാല്‍. കഥാപാത്രത്തിനനുസരിച്ച് ഏത് രൂപത്തിലും ഭാവത്തിലും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഏതറ്റം വരെയും പോകും മോഹന്‍ലാല്‍ എന്ന നടന്‍. ഒടിയനു വേണ്ടി ശരീര ഭാരം കുറച്ചതും. പുലിമുരുകനിലെ ഡ്യൂപ്പില്ലാ സീനുകളും ഒന്നും ആരാധകര്‍ മറന്നു കാണില്ല.

എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് മറ്റൊരു വീഡിയോ ആണ്. സുരക്ഷാ റോപ്പുകളൊന്നുമില്ലാതെ വായുവില്‍ മലക്കം മറിയുന്ന മോഹന്‍ലാലിന്‍റെ വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. സിനിമാ പ്രാന്തന്‍ എന്ന ഫേസ്ബുക്ക് പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.  പ്രായത്തിന്‍റെ യാതൊരു തളര്‍ച്ചയുമില്ലാതെ ചാടി മറിയുന്ന മോഹന്‍ലാലിനെയാണ് വീഡിയോയില്‍ കാണുന്നത്. വന്‍ വരവേല്‍പ്പാണ് വിഡിയോക്ക് ആരാധകര്‍ നല്‍കുന്നത്.