ബാലഭാസ്കര്‍ ചികിത്സയിലിരിക്കെ ആശുപത്രിയുമായി സദാസമയവും ബന്ധം പുലര്‍ത്തിയവരില്‍ ഒരാളാണ് വിധു. നേരത്തെ ബാലഭാസ്കറിന്‍റെ ചികിത്സയില്‍ കഴിയവെ ശസ്ത്രക്രീയ കഴിഞ്ഞപ്പോള്‍ അദ്ദേഹം സുഖം പ്രാപിക്കുന്നുവെന്ന് ഫേസ്ബുക്കിലൂടെ ഏവരെയും അറിയിച്ചിരുന്നു
കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്കറുടെ അപ്രതീക്ഷിത വിയോഗത്തിന്‍റെ വേദനയിലാണ് മലയാളക്കര. ചലച്ചിത്രലോകം മാത്രമല്ല ഏവരും യുവ പ്രതിഭയുടെ വിയോഗത്തില്‍ ഞെട്ടലും സങ്കടവും പങ്കുവയ്ക്കുകയാണ്. അതിനിടയിലാണ് യുവ ഗായകന്‍ വിധു പ്രതാപ് ഏവരെയും കണ്ണീരിലാഴ്ത്തുന്ന ചോദ്യവുമായി രംഗത്തെത്തിയത്.
പിന്നെ എന്തിനായിരുന്നു നീ ഇന്നലെ ഞങ്ങൾക്ക് പ്രതീക്ഷ തന്നത്??? ഇങ്ങനെ പറ്റിക്കാമോടാ ഞങ്ങളെ?? എന്ന് ഫേസ്ബുക്കില്‍ കുറിച്ചാണ് വിധു വേദന പങ്കുവച്ചത്. ബാലഭാസ്കര്‍ ചികിത്സയിലിരിക്കെ ആശുപത്രിയുമായി സദാസമയവും ബന്ധം പുലര്‍ത്തിയവരില്‍ ഒരാളാണ് വിധു. നേരത്തെ ബാലഭാസ്കറിന്‍റെ ചികിത്സയില്‍ കഴിയവെ ശസ്ത്രക്രീയ കഴിഞ്ഞപ്പോള്‍ അദ്ദേഹം സുഖം പ്രാപിക്കുന്നുവെന്ന് ഫേസ്ബുക്കിലൂടെ ഏവരെയും അറിയിച്ചിരുന്നു.
