അഷറഫ് താമരശ്ശേരിയുടെ ജീവിതമാണ് വെള്ളിത്തിരയില്‍ എത്തുന്നത്

മലയാളത്തിന്റെയും ബോളിവുഡിന്റെയും താരസുന്ദരിയാണ് വിദ്യാബാലന്‍. മലയാള സിനിമയില്‍ വേഷമിട്ടില്ലെങ്കിലും മലയാളികള്‍ക്ക് എന്നും ഈ താരം പ്രിയങ്കരിയാണ്. പാലക്കാട് ജില്ലയിലെ പുത്തൂര്‍ പൂതം കുറിശ്ശിയിലാണ് വിദ്യ ജനിച്ചത്. താരം ഇപ്പോള്‍ ജന്മനാട്ടിലുണ്ടെന്നാണ് ഏറ്റവും പുതിയ വിവരം. 

 പാലക്കാട്ടുനിന്നുള്ള ചിത്രങ്ങള്‍ വിദ്യ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു. വിദ്യ മോഡലായി എത്തിയ അക്ഷയ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ വഴിയില്‍ കണ്ട പരസ്യബോര്‍ഡിന്റെ ചിത്രമാണ് താരം പോസ്റ്റ് ചെയ്തത്. ചിത്രത്തിനൊപ്പം താന്‍ പാലക്കാട് ഉണ്ടെന്നും അറിയിച്ചു. 

View post on Instagram

 എന്നാല്‍ മമ്മൂട്ടിയെ നായകനാക്കി ടിനിടോം ഒരുക്കുന്ന ചിത്രത്തില്‍ വിദ്യ അതിഥിയായി എത്തുമെന്നും സൂചനയുണ്ട്. പ്രവാസിയായ അഷറഫ് താമരശ്ശേരിയുടെ വെള്ളിത്തിരയിലേക്ക് പകര്‍ത്തുകയാണ്. ശ്രീദേവിയായിട്ടാണ് ചിത്രത്തിലെത്തുതെന്നാണ് വിവരം. അതേസമയം അണിയറ പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്ന് ഇതേകുറിച്ച് സ്ഥിരീകരണമുണ്ടായിട്ടില്ല