Asianet News MalayalamAsianet News Malayalam

തീയറ്ററില്‍ ദേശീയഗാനം കേള്‍പ്പിക്കേണ്ടതില്ലെന്ന് വിദ്യാ ബാലന്‍

Vidya Balan on National Anthem in Theatres Cant Force Patriotism
Author
First Published Oct 29, 2017, 3:40 PM IST

ദില്ലി: തിയേറ്ററുകളില്‍ സിനിമയ്ക്ക് മുമ്പ് ദേശീയഗാനം നിര്‍ബന്ധമാക്കുന്നതിനെതിരെ ബോളിവുഡ് നടി വിദ്യാ ബാലന്‍. സിനിമകള്‍ക്ക് മുന്‍പ് ദേശീയഗാനം നിര്‍ബന്ധമാക്കണമെന്ന് തനിക്ക് തോന്നുന്നില്ല. ദേശീയഗാനം കേട്ട് ഒരു ദിനം ആരംഭിക്കാന്‍  സ്‌കൂളിലൊന്നുമല്ലലോ. തന്റെ വ്യക്തിപരമായ അഭിപ്രായം തീയറ്ററുകളില്‍ ദേശീയഗാനം വയ്ക്കരുതെന്ന് തന്നെയാണെന്ന് വിദ്യാ ബാലന്‍ പറഞ്ഞു. എന്റെ രാജ്യത്തെ ഞാന്‍ സ്നേഹിക്കുന്നു. അതിനെ സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകും. എന്നാല്‍ ദേശഭക്തി അടിച്ചേല്‍പിപ്പിക്കണ്ട ഒന്നല്ല. എന്നോട് ആരും പറഞ്ഞു തരേണ്ട ആവശ്യവുമില്ല . ദേശീയഗാനം കേള്‍ക്കുമ്പോള്‍ എവിടെയാണെങ്കിലും ഞാന്‍ എഴുന്നേറ്റ് നില്‍ക്കാറുണ്ടെന്നും വിദ്യ പറഞ്ഞു.

വിജയുടെ മെര്‍സലിനെ കുറിച്ചുള്ള വിവാദങ്ങളിലും വിദ്യാ ബാലന്‍ പ്രതികരിച്ചു. ഭാവനാസൃഷ്ടിയായ സിനിമയെ രാഷ്ട്രീയ വ്യാഖ്യാനമായി കാണേണ്ടതില്ലെന്നും സെന്‍സര്‍ ബോര്‍ഡ് അംഗം കൂടിയായ വിദ്യാ ബാലന്‍ പറഞ്ഞു. സെന്‍സര്‍ ബോര്‍ഡ് സിനിമയ്ക്ക് അനുമതി നല്‍കിയാല്‍ അതേ രൂപത്തില്‍ തന്നെ അത് പ്രദര്‍ശിപ്പക്കപ്പെടണം. ചിത്രത്തെ കുറിച്ച് പരാതികളുണ്ടെങ്കില്‍ അത് സെന്‍സര്‍ അനുമതി നല്‍കുന്നതിന് മുമ്പാണ് പറയേണ്ടതെന്നും അവര്‍ പറഞ്ഞു.

Follow Us:
Download App:
  • android
  • ios