മാധവിക്കുട്ടിയുടം ജീവിതത്തെ അടിസ്ഥാനമാക്കി കമല്‍ സംവിധാനം ചെയ്യുന്ന ആമിയില്‍ നിന്ന് വിദ്യാബാലന്‍ പിന്മാറിയത് വലിയ വാര്‍ത്തയായിരുന്നു. മാത്രമല്ല വിദ്യാബാലനെ കുറിച്ച് കമല്‍ നടത്തിയ പരാമര്‍ശം വലിയ വിവാദമായിരുന്നു. ഇപ്പോഴിതാ വിദ്യാബാലന്‍ തന്നെ അതിനെ കുറിച്ച് പറയുന്നു. ഒരു അഭിമുഖത്തിലാണ് വിദ്യാബാലന്‍ തുറന്ന് പറഞ്ഞത്.

 'കമല്‍ സാറിന്റെ മലയാളം സിനിമയിലാണ് അഭിനയം തുടങ്ങിയത്. ആ സിനിമ നടന്നില്ല. മലയാളത്തില്‍ നിന്നും തമിഴില്‍ നിന്നും ഒരുപാട് പടങ്ങളില്‍ നിന്ന് ഞാനൊഴിവാക്കപ്പെട്ടു. രാശിയില്ലാത്തവള്‍ എന്ന പേരും വീണു. ആ സങ്കടം മാറികിട്ടാന്‍ സമയമെടുത്തു. വീണ്ടുമൊരു മലയാളം സിനിമ ചെയ്യാന്‍ സമയമായി എന്ന് തോന്നിതുടങ്ങിയിരുന്നു. അപ്പോഴാണ് മാധവിക്കുട്ടിയുടെ ആത്മകഥ ചെയ്യാനായി കമല്‍ സാര്‍ വിളിക്കുന്നതെന്ന് വിദ്യ പറഞ്ഞു. ഞാന്‍ ചെയ്യുമെങ്കില്‍ അഞ്ചുവര്‍ഷം വരെ കാത്തിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. 

പക്ഷേ മാധവിക്കുട്ടിയെ കുറിച്ച് അധികമൊന്നും അറിയില്ല. അവരെക്കുറിച്ച് വായിച്ചവരെ കുറിച്ചും അറിഞ്ഞവരോടും സംസാരിച്ച് മാധവിക്കുട്ടി എന്ന വ്യക്തിയെ മനസിലാക്കാന്‍ ശ്രമിച്ചു. അസാമാന്യ വ്യക്തിത്വത്തിന് ഉടമയാണ് അവര്‍ എന്ന് മനസ്സിലായി. അങ്ങനെ എന്റെ അടുത്ത സിനിമ കമല്‍ സാറിന്റെ കൂടെയാവട്ടെയെന്ന് കരുതി. 

സിനിമ വേണ്ടെന്ന് വച്ചതില്‍ ഒറ്റവാക്കില്‍ പറയാന്‍ കഴിയില്ല. അത് ചിലരെ നിരാശപ്പെടുത്തിയേക്കും. ഇനി ഞാന്‍ മലയാളത്തിലേക്ക് ഇല്ല. രണ്ട് തവണയായി ഇത് സംഭിവിക്കുന്നു'. ഇനി മലയാളം ചെയ്യുമെന്ന് എനിക്ക് തോന്നുനില്ലെന്നും വിിദ്യ പറഞ്ഞു.