നാനും റൗഡി താന്‍ മുതല്‍ ഇരുവരും പ്രണയത്തിലാണെന്ന് ഗ്ലോസിപ്പുകള്‍ പ്രചരിച്ചിരുന്നു
തെന്നിന്ത്യൻ താര റാണി നയൻതാരയും സംവിധായകൻ വിഘ്‌നേഷ് ശിവനും തമ്മില്‍ പ്രണയമാണെന്ന വാര്‍ത്തകള്‍ പ്രചിക്കാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. പ്രണയത്തിലാണെന്ന് പരസ്യമായി പറഞ്ഞിട്ടില്ലെങ്കിലും ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ അത് വ്യക്തമാക്കിയിട്ടുണ്ട്. വിവാഹിതരാകാന്‍ പോകുന്നുവെന്ന റിപ്പോര്‍ട്ടുകളും അടുത്തിടെ സജീവമായിരുന്നു.
ഇപ്പോഴിതാ ഫ്രണ്ട്ഷിപ്പ് ഡേയില്‍ വിഘ്നേഷ് നയന്‍സിന് നല്‍കിയ ആശംസ ചര്‍ച്ചയാകുകയാണ്. വിഘ്നേഷ് ഇന്‍സ്റ്റഗ്രാമില്‍ ഇട്ട പോസ്റ്റാണ് വിഷയം. നയന്‍സിനൊപ്പമുള്ള ചിത്രം പങ്കുവച്ച ശേഷം ഈ പ്രണയത്തില്‍ ഒരുപാട് സൗഹൃദമുണ്ടെന്നും സൗഹൃദത്തില്‍ ഒരുപാട് പ്രണയമുണ്ടെന്നുമാണ് കുറിച്ചത്. പ്രണയമാണോ സൗഹൃദമാണോ എന്ന സംശയമാണ് ആരാധകര്‍ കമന്‍റായി പങ്കുവയ്ക്കുന്നത്.
വിജയ് സേതുപതി ചിത്രമായ നാനും റൗഡി താന്‍ മുതലാണ് വിഘ്നേഷും നയന്‍സും തമ്മിലുള്ള പ്രണയ ഗ്ലോസിപ്പുകള്‍ പ്രചരിച്ചത്. ചിത്രത്തിന്‍റെ സംവിധായകനായിരുന്നു വിഘ്നേഷ്.
