വിജയ്‍യും മഹേഷ് ബാബുവും നായകരാകുന്ന സിനിമ ഒരുക്കാന്‍ എം ആര്‍ മുരുഗദോസ്. തമിഴിലും തെലുങ്കിലുമായി സിനിമയൊരുക്കാനാണ് എം ആര്‍ മുരുഗദോസ് ആലോചിക്കുന്നത്. തമിഴില്‍ വിജയ് നായകനും മഹേഷ് ബാബു വില്ലനും തമിഴിലും നേരെ തിരിച്ചും ആയിട്ടായിരിക്കും സിനിമ. മറ്റ് പ്രമുഖ താരങ്ങളും സിനിമയിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം വിജയ്‍യുടെ മേഴ്സല്‍ എന്ന സിനിമ റിലീസിന് ഒരുങ്ങിയിരിക്കുകയാണ്. സാമന്തയാണ് സിനിമയിലെ നായിക.