ഗീത ഗോവിന്ദം എന്ന സൂപ്പര്‍ഹിറ്റ് സിനിമയോടെ ഒട്ടേറെ ആരാധകരെ സ്വന്തമാക്കിയ താരമാണ് വിജയ് ദേവെരകൊണ്ട. നോട്ട എന്ന സിനിമയിലൂടെ വിജയ് ദേവെരകൊണ്ട തമിഴിലും എത്തുകയാണ്. വിജയ് ദേവെരകൊണ്ട തമിഴ് സിനിമയില്‍ അഭിനയിക്കുന്നതിനെ ആദ്യം സ്വാഗതം ചെയ്‍ത താരം സൂര്യയാണ്. സൂര്യക്കൊപ്പം വിജയ് ദേവെരകൊണ്ട അഭിനയിക്കുന്നുവെന്നും അടുത്തിടെ വാര്‍ത്ത വന്നു. ആ വാര്‍ത്തകളോട് വിജയ് ദേവെരകൊണ്ട തന്നെ ഒരു അഭിമുഖത്തില്‍ പ്രതികരണവുമായി രംഗത്ത് എത്തി.

ഔദ്യോഗികമായി ഒന്നും നടന്നിട്ടില്ല. ഞങ്ങളെ ഒന്നിപ്പിക്കാനുള്ള സിനിമ ആശയങ്ങളും പലരുടെയും പക്കലുണ്ടെന്നു തോന്നുന്നു. ഒരുമിച്ച് ഇരുന്ന് സംസാരിക്കാനും തീരുമാനിക്കാനുമുള്ള ഘട്ടത്തിലേക്ക് അതൊന്നും എത്തിയിട്ടില്ല. കുറച്ച് ആള്‍ക്കാര്‍ ആ ആശയവുമായി എന്റെയടുത്ത് വന്നിരുന്നു- വിജയ് ദേവെരകൊണ്ട പറയുന്നു.
രാഷ്‍ട്രീയപ്രവര്‍ത്തകനായിട്ടാണ് വിജയ് ദേവെരകൊണ്ട നോട്ടയില്‍ അഭിനയിക്കുന്നത്. ആനന്ദ് ശങ്കര്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥയെഴുതിയിരിക്കുന്നത് ഷാൻ കറുപ്പുസാമിയാണ്. സത്യരാജും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. തമിഴിലും തെലുങ്കിലുമായിട്ടാണ് ചിത്രം ഒരുക്കുന്നത്. ചിത്രം ഒക്ടോബര്‍ അഞ്ചിന് റിലീസ് ചെയ്യും.