മധുര: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കളിയാക്കിയെന്നാരോപിച്ച് വിജയ് ആരാധകനെ പോലീസ് അറസ്റ്റ് ചെയ്തു. ശ്രീവില്ലിപുത്തൂര്‍ സ്വദേശി സച്ചിന്‍ തിരുമുഖന്‍ എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ബി.ജെ.പി ജില്ലാ സെക്രട്ടറി കെ. മാരിമുത്തുവിന്‍റെ പരാതിയിലാണ് അറസ്റ്റ്. സാമൂഹ്യമാധ്യമങ്ങളില്‍ തിരുമുഖന്‍ പൊതുശല്യമുണ്ടാക്കുന്ന വിധം പോസ്റ്റ് ചെയ്തുവെന്നാണ് പരാതി.
സി.ആര്‍.പി.സി സെക്ഷന്‍ 505, ഐ.ടി ആക്ടിലെ സെക്ഷന്‍ 67 തുടങ്ങിയവ പ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അതേസമയം മോഡിയുടെ വിദേശയാത്രയെ പരിഹസിച്ച് കമന്‍റിട്ടതിമാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് തിരുമുഖന്‍ പറഞ്ഞു. മെര്‍സല്‍ വിവാദത്തിന് പിന്നാലെയാണ് വിജയ് ആരാധകനെതിരായ നടപടി.
മെര്‍സലില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്ന ഭാഗങ്ങള്‍ നീക്കം ചെയ്യണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടിരുന്നു. വിജയ് ക്രിസ്ത്യാനി ആയതിനാലാണ് കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്നത് എന്നായിരുന്നു ബി.ജെ.പി നേതാക്കളുടെ ആരോപണം.
