യുവനടൻ വിജയകുമാർ പ്രഭാകരൻ സംവിധായകനാകുന്നു. ഒരു കാറ്റിൽ ഒരു പായ്‍ക്കപ്പൽ ആണ് ചിത്രം. ഷൈൻ ടോം ചാക്കോ, മൈഥിലി, സുരാജ് വെഞ്ഞാറമൂട് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി.

ശ്യാം പി എസ് ആണ് തിരക്കഥ എഴുതിയിരിക്കുന്നു. ജോമോൻ തോമസ് ക്യാമറയും ബിജിപാൽ സംഗീതവും സന്തോഷ് വർമ്മ ഗാനരചനയും എഡിറ്റിംഗും നിർവ്വഹിക്കുന്നു. സൺ ആഡ്‌സ് ആന്റ് ഫിലിംസിന്റെ ബാനറിൽ ഡോ. സുന്ദർമേനോൻ ആണ് ചിത്രം നിർമ്മിക്കുന്നത് അന്നയും റസൂലും, ഞാൻ സ്റ്റീവ് ലോപ്പസ്, കമ്മട്ടിപ്പാടം തുടങ്ങിയ ചിത്രങ്ങളുടെ കാസ്റ്റിംഗ് ഡയറക്ടർ ആയിരുന്നു വിജയകുമാർ.


ആലപ്പുഴയിലും പരിസരത്തും ചിത്രീകരണം പൂർത്തിയായ ചിത്രം ഏപ്രിലിൽ റിലീസാകും.

https://www.facebook.com/orukaatilorupayakappal/videos/1340732966072783/?fref=mentions&pnref=story