തമിഴ് നടന്‍ വിജയ് സേതുപതിയുടെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത്. ആരാധകര്‍ക്കൊപ്പം ചേര്‍ന്നുനില്‍ക്കുന്ന നടനെന്ന് വിജയിയെ സൂചിപ്പിക്കാറുണ്ട്. ഇപ്പോഴിതാ വിജയ് സേതുപതി ആരാധകര്‍ക്കൊപ്പമുള്ള ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായികൊണ്ടിരിക്കുന്നത്.

വികലാംഗനായ ആരാധകനൊപ്പം സെല്‍ഫിയെടുക്കാനായി നിലത്തിരുന്ന ചിത്രങ്ങാണ് തരംഗമാകുന്നത്. വിജയ് ആരാധകന്റെ കയ്യില്‍ നിന്ന് ഫോണ്‍ വാങ്ങി കവിളില്‍ ഉമ്മ വച്ച് ഫോട്ടോ പകര്‍ത്തിയാണ് ആരാധകനെ സന്തോഷിപ്പിച്ചത്. താരജാഡയില്ലാത്തതാണ് വിജയ് സേതുപതിയെ മറ്റ് താരങ്ങളില്‍ നിന്ന് വ്യത്യസ്തരാക്കുന്നത്. ഇതു തന്നെയാണ് മക്കള്‍ സെല്‍വം എന്ന് പറഞ്ഞ് പലരും ചിത്രങ്ങള്‍ പങ്കുവയ്ക്കുന്നത്

.