വിജയ് സേതുപതി നായകനാകുന്ന പുതിയ സിനിമയ്‍ക്ക് പേരിട്ടു. കറുപ്പന്‍ എന്നാണ് സിനിമയുടെ പേര്. പനീര്‍ ശെല്‍വം ആണ് സിനിമ സംവിധാനം ചെയ്യുന്നത്.

ലക്ഷ്മി മേനോന്‍ ആയിരിക്കും കറുപ്പനിലെ നായിക. ബോബി സിന്‍ഹയായിരിക്കും വില്ലനെന്നുമാണ് റിപ്പോര്‍ട്ട്. അഭിനേതാക്കളുടെ വിവരം ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ശ്രീ സായ് രാം ക്രിയേഷന്‍സിന്റെ ബാനറില്‍ എഎം രത്നം ആണ് സിനിമ നിര്‍മ്മിക്കുന്നത്. രാംജിയാണ് ഛായാഗ്രാഹകന്‍. ഡി ഇമ്മന്‍ സംഗീതസംവിധാനം നിര്‍വഹിക്കും. മധുര, തേനി എന്നിവടങ്ങളാണ് കറുപ്പന്റെ പ്രധാന ലൊക്കേഷന്‍.