തമിഴ്‍നാട്ടില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള രണ്ട് താരങ്ങളാണ് അജിത്തും വിജയ്‍യും. വിജയ്‍ അജിത്തിനെ കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ കേട്ട് അമ്പരന്നിരിക്കുകയാണ് ആരാധകര്‍. അജിത്തിനോട് തനിക്ക് അസൂയയാണെന്നാണ് വിജയ് ഒരു എഫ് എം റേഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

അജിത്തിനോട് അസൂയ തോന്നിയത് ഇപ്പോഴല്ല. എന്റെ അഭിനയം തുടങ്ങിയ സമയത്താണ്. അജിത്തിന്റെ മികച്ച അഭിനയവും സൗന്ദര്യവും സഹിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു. എവിടെപ്പോയാലും അജിത്തിന് ചുറ്റും നിരവധി ആരാധകര്‍ ഉണ്ടാകുമായിരുന്നു. അതെല്ലാം എന്റെ അസൂയ കൂട്ടിയിട്ടേ ഉള്ളു. അജിത്തിനെ പോലെ സുന്ദരനാകാനും ഞാന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍, അതിന് കഴിയില്ലെന്ന് പിന്നീട് മനസ്സിലാവുകയായിരുന്നു. ഇന്ന് അജിത് തന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാൾ ആണ്- വിജയ് പറയുന്നു.