കൊച്ചി: ആസിഫ്​ അലിയുടെ നായികയായി ഐശ്വര്യ ലക്ഷ്മി എത്തുന്ന വിജയ്​ സൂപ്പറും പൗർണമിയും എന്ന ചിത്രത്തിന്‍റെ ട്രൈലര്‍ എത്തി. ആസിഫ് അലിക്ക് ഏറെ പ്രതീക്ഷ നല്‍കുന്ന ചിത്രമാണ് വിജയ്​ സൂപ്പറും പൗർണമിയും. നാടന്‍ വേഷത്തിലാണ് ആസിഫ് എത്തിയിരിക്കുന്നത്.

ജിസ്​ ജോയ്ക്കൊപ്പമുള്ള ആസിഫ് അലിയുടെ മൂന്നാം ചിത്രം എന്ന പ്രത്യേകതയും വിജയ്​ സൂപ്പറും പൗർണമിയ്ക്കുമുണ്ട്. ബൈസിക്കിൾ തീവ്​സ്, സൺഡേ ഹോളിഡേ തുടങ്ങിയവയാണ് ആദ്യ രണ്ട് ചിത്രങ്ങളും. ന്യൂ സൂര്യ ഫിലിംസി​ന്‍റെ ബാനറിൽ എ.കെ സുനിലാണ്​ വിജയ്​ സൂപ്പറും പൗർണമിയും നിർമിച്ചിരിക്കുന്നത്​.

സിദ്ദിഖ്​, ദേവൻ, കെ.പി.എ.സി ലളിത, ബാലു വർഗീസ്​ തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. രെണഡിവയാണ്​ ചിത്രത്തിന്​ ഛായാഗ്രഹണം ഒരുക്കിയിരിക്കുന്നത്​.