നടൻ വിജയ്‍യുടെ മകൻ സഞ്ജയ് വെള്ളിത്തിരയിലേക്ക് എത്തുന്നതും കാത്തിരിക്കുകയാണ് ആരാധകര്‍. ഇതിനകം തന്നെ നിരവധി ഹ്രസ്വ ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട് സഞ്ജയ്.  ഇപ്പോഴിതാ പുതിയ ഒരു റോളില്‍ എത്തിയിരിക്കുകയാണ് സഞ്ജയ്.

സംവിധായകനെ അഭിമുഖം ചെയ്‍താണ് സഞ്ജയ് തിളങ്ങുന്നത്. അരിമ നമ്പി ഫെയിം സംവിധായകൻ ആനന്ദ് ശങ്കറിനെയാണ് സഞ്ജു അഭിമുഖം ചെയ്‍തിരിക്കുന്നത്. സഞ്ജു മുമ്പ് വിജയ്‍യുടെ വേട്ടൈക്കാരൻ എന്ന സിനിമയിലെ ഗാനരംഗത്ത് അഭിനയിച്ചിട്ടുണ്ട്.