കൊച്ചിയെ ആവേശത്തിലാക്കി നടന്‍ വിക്രം. പുതിയ ചിത്രമായ ഇരുമുഖന്റെ പ്രചാരണത്തിനായാണ് വിക്രം കൊച്ചിയിലെത്തിയത്. നല്ല കഥ ലഭിച്ചാല്‍ ഉടന്‍ തന്നെ മലയാളത്തില്‍ അഭിനയിക്കുമെന്നും വിക്രം പറഞ്ഞു.
ഇരുമുഖനില്‍ കൂടുതല്‍ ഇഷ്‌ടം വില്ലന്‍ കഥാപാത്രത്തെയാണെന്നും വിക്രം പറഞ്ഞു.
സെപ്തംബര്‍ എട്ടിന് ഇരുമുഖന്‍ കേരളത്തിലെ തീയേറ്ററുകളില്‍ എത്തും. സമി 2വിന്റെ ചിത്രീകരണം ഉടന്‍ തുടങ്ങും.
ആനന്ദ് ശങ്കര്‍ ആണ് ഇരുമുഖന്‍ സംവിധാനം ചെയ്യുന്നത്. വിക്രം ഇരട്ടവേഷത്തിലാണ് അഭിനയിക്കുന്നത്. നയന്‍താരയും നിത്യമേനോനും നായികാവേഷങ്ങളില്‍. ഹാരിസ് ജയരാജാണ് ഗാനങ്ങള്‍ ഒരുക്കിയത്.
