ദില്ലി: സിനിമകഥയെ വെല്ലുന്ന വിവാഹേതര ബന്ധങ്ങള്‍ തുറന്നു പറഞ്ഞ് ബോളിവുഡ് സംവിധായതന്‍ വിക്രംഭട്ട്. വിവാഹിതനും ഒരു കുട്ടിയുടെ അച്ഛനും നല്ല കുടുംബ ജീവിതം നയിക്കുകയും ചെയ്തിരുന്ന വിക്രം ഭട്ടിന്‍റെ ജീവിതം തകര്‍ത്തത് രണ്ട് ബോളിവുഡ് സുന്ദരിമാരുമായുള്ള ബന്ധമാണ്. ഒന്ന് സുസ്മിത സെന്‍ ആണെങ്കില്‍ മറ്റേത് അമീഷ് പട്ടേലാണ്.
ഭാര്യ അതിഥി ഭട്ടിനെ ഞാന്‍ ചതിക്കുകയായിരുന്നു. സുസ്മിതയെ ഒരിക്കലും കുറ്റം പറയില്ല. എല്ലാറ്റിനും ഉത്തരവാദി ഞാന്‍ തന്നെയാണ് സുസ്മിതയുമായി പ്രണയത്തില്‍ ആയപ്പോള്‍ ഭാര്യയെ മറന്നു, കുഞ്ഞിനെ മറന്നു. എന്റെ ജീവിതം വെച്ചു കളിച്ചു. വിവാഹ ബന്ധം തകരുകയും ചെയ്തു. അതിനു ശേഷം ആ പ്രണയം തകരുകയും അമീഷ പട്ടേലുമായി ബന്ധത്തിലാവുകയും ചെയ്തു. അതും അധിക കാലം നീണ്ടു നിന്നില്ല. സുസ്മിതയെയും അമീഷയേയും ഒരിക്കലും വിവാഹം ചെയ്യണമെന്നും കരുതിയിട്ടില്ല.
അതിഥിയെ ചതിച്ചതില്‍ കുറ്റ ബോധമുണ്ട്. അവരുമായി പിരിഞ്ഞതിന് ശേഷം മറ്റൊരു വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിട്ടില്ല. വിവാഹത്തില്‍ എനിക്ക് വിശ്വാസമില്ല. രണ്ടു പേര്‍ പരസ്പരം ആശ്രയിക്കുന്ന അവസ്ഥയില്‍ വിവാഹ ബന്ധം നല്ല രീതിയില്‍ മുന്നോട്ട് പോകും എന്നാല്‍ ആരെങ്കിലും ഒരാള്‍ സ്വതന്ത്രമായി ചിന്തിക്കുന്നതോടെ അതില്‍ താളപ്പിഴകളുണ്ടാകുമെന്നും വിക്രം ഭട്ട് പറഞ്ഞു.
