ഗൗതം വാസുദേവ മേനോന്‍ സംവിധാനം ചെയ്യുന്ന ധ്രുവ നച്ചിത്തിരത്തില്‍ വിക്രമാണ് നായകന്‍. സ്പൈ ത്രില്ലറായിട്ടാണ് ചിത്രം ഒരുക്കുന്നത് ചിത്രത്തില്‍ തകര്‍പ്പന്‍ ലുക്കിലാണ് വിക്രം. ചിത്രത്തിലെ കഥാപാത്രമായുള്ള തന്റെ ഫോട്ടോ വിക്രം സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു.

ഒരു മനുഷ്യനെ സുന്ദരനാക്കുന്നത് നല്ല വസ്‍ത്രങ്ങളുമാണ്. നടനെ സുന്ദരമാക്കുന്നത് സംവിധായകനുമാണ്. ഇത്രയും സുന്ദരമായ ലുക്കിന് നന്ദി ഗൗതം- വിക്രം പറയുന്നു. ഐശ്വര്യ രാജേഷ് ആണ് ചിത്രത്തിലെ നായിക. റിതു വര്‍മ, ദിവ്യദര്‍ശിനി തുടങ്ങിയവരും ചിത്രത്തിലുണ്ട്.