കൊമേഡിയന്‍ സൂരിയോട് മാപ്പുപറഞ്ഞ് വിക്രം. സ്‍കെച്ച് എന്ന സിനിമയില്‍ നിന്ന് സൂരി അഭിനയിച്ച ചില ഭാഗങ്ങള്‍ ഒഴിവാക്കേണ്ടി വന്നതിനാലാണ് വിക്രം മാപ്പ് പറഞ്ഞത്. സൂരി നായകനാകുന്ന സിനിമയില്‍ താന്‍ കൊമേഡിയനായി അഭിനയിക്കാന്‍ പോലും തയ്യാറാണെന്നും വിക്രം പറഞ്ഞു.

ഏതാണ്ട് 20 മിനോട്ടോളം സിനിമയില്‍ നിന്ന് ഒഴിവാക്കിയെന്നാണ് സിനിമയുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. വിക്രമുമായി ആദ്യ ഒന്നിക്കുന്നതിനാല്‍ മാത്രമാണ് സ്‍കെച്ചില്‍ അഭിനയിക്കാന്‍ സൂരി തയ്യാറായതും.