ചിത്രീകരണം ഊപചാരികമായി ആരംഭിച്ചെങ്കിലും ഗൗതം മേനോന്‍ ചിത്രം ധ്രുവനച്ചത്തിരത്തിന്റെ ബാക്കിയുള്ള പണികള്‍ തീര്‍ത്തിട്ടേ വിക്രം ജോയില്‍ ചെയ്യൂ.

കമല്‍ഹാസന്റെ നിര്‍മ്മാണക്കമ്പനി ആര്‍കെഎഫ്‌ഐ (രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍) നിര്‍മ്മിച്ച് രാജേഷ് എം സെല്‍വ സംവിധാനം ചെയ്യുന്ന വിക്രം ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങി. രാജ് കമല്‍ ഫിലിംസിന്റെ 45ാം ചിത്രമാണ് ഇത്. 

Scroll to load tweet…

കമല്‍ഹാസന്‍ നായകനായ തൂങ്കാവനത്തിലൂടെ കരിയര്‍ ബ്രേക്ക് ലഭിച്ച സംവിധായകനാണ് രാജേഷ്. കമലിന്റെ തന്നെ വിശ്വരൂപത്തിലും ഉത്തമവില്ലനിലുമൊക്കെ അഭിനയിച്ചിട്ടുമുണ്ട് രാജേഷ് എം സെല്‍വ. രാജ് കമല്‍ ഫിലിംസിനൊപ്പം ട്രിഡെന്റ് ആര്‍ട്‌സിന്റെ ബാനറില്‍ ആര്‍ രവീന്ദ്രനും ചേര്‍ന്നാണ് നിര്‍മ്മാണം. അക്ഷര ഹാസനും അബി ഹാസനും വിക്രത്തിനൊപ്പം മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. 

Scroll to load tweet…

ശ്രീനിവാസ് റെഡ്ഡിയാണ് ഛായാഗ്രഹണം. കമലിന്റെ ഉത്തമവില്ലനും പാപനാശത്തിനും വിശ്വരൂപം 2നുമൊക്കെ സംഗീതം പകര്‍ന്ന ജിബ്രാനാണ് ഈ ചിത്രത്തിനും ഈണമൊരുക്കുന്നത്. ദേശീയ അവാര്‍ഡ് ജേതാവായ എഡിറ്റര്‍ പ്രവീണ്‍ കെ എല്‍ ചിത്രസന്നിവേശം നിര്‍വ്വഹിക്കും. ചിത്രീകരണം ഊപചാരികമായി ആരംഭിച്ചെങ്കിലും ഗൗതം മേനോന്‍ ചിത്രം ധ്രുവനച്ചത്തിരത്തിന്റെ ബാക്കിയുള്ള പണികള്‍ തീര്‍ത്തിട്ടേ വിക്രം ജോയില്‍ ചെയ്യൂ.