വിക്രമിന്റെ മകന്‍ ധ്രുവ് വിക്രം നായകനാകുകയാണ്. വര്‍മ്മ എന്ന ചിത്രത്തിലൂടെയാണ് ധ്രുവ് വിക്രം നായകനാകുന്നത്. ബാലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ നായികയെ തേടി വിക്രം ഇന്‍സ്റ്റാഗ്രാമില്‍ വീഡിയോ പോസ്റ്റ് ചെയ്‍തിട്ടുണ്ട്.
അവളെ കാണാനില്ല. അവള്‍ നിങ്ങളാണെങ്കില്‍ അല്ലെങ്കില്‍ അവളെ പോലെയാണ് നിങ്ങളെങ്കില്‍ നിങ്ങളുടെ ചിത്രങ്ങളും വിഡിയോകളും ഞങ്ങള്‍ക്കയക്കുക. നിങ്ങളെ കാണാന്‍ കാത്തിരിക്കുകയാണ് ഞങ്ങള്‍. സമയമെടുത്തോളു, എന്നാല്‍ അധികം വൈകേണ്ട- വിക്രം പറയുന്നു. വിഡിയോയ്‍ക്ക് ശബ്‍ദം നല്‍കിയിരിക്കുന്നത് ശ്രുതി ഹാസനാണ്.
