പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ ആരാധകര്‍ ആഘോഷമാക്കിയ ചിത്രമാണ് ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത് മോഹന്‍ലാല്‍ മുഖ്യവേഷത്തിലെത്തുന്ന വില്ലന്‍.

അഡ്വാന്‍സ് ബുക്കിങ് കൊണ്ട് ശ്രദ്ദേയമായ ചിത്രം ഫാന്‍സ് ഷോകളുടെ എണ്ണത്തിലും ചരിത്രം കുറിക്കുകയാണ്. 150ല്‍ അധികം ഫാന്‍സ് ഷോകളാണ് ഇതിനോടകം തന്നെ വില്ലന്‍ പ്ലാന്‍ ചെയ്തിരിക്കുന്നത്. മലയാളത്തില്‍ മറ്റൊരു ചിത്രത്തിനും ഇത്രയധികം ഫാന്‍സ് ഷോകള്‍ ഉണ്ടായിട്ടില്ല.