മോഹന്‍ലാല്‍ നായകനായി എത്തിയ ബിഗ്ബജറ്റ് ചിത്രം വില്ലന് ബോക്‌സ് ഓഫീസില്‍ റെക്കോര്‍ഡ് കലക്ഷന്‍. ആദ്യദിനം സിനിമ വാരിക്കൂട്ടിയത് 4.91കോടിയാണ്. ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന കലക്ഷന്‍ കൂടിയാണിത്.

കേരളത്തില്‍ മാത്രം 253 തിയേറ്ററുകളിലാണ് വില്ലന്‍ റിലീസ് ചെയ്തത്. എല്ലാ തിയേറ്ററുകളും ഹൗസ് ഫുള്ളായിരുന്നു. മാത്രമല്ല 150ല്‍ പരം ഫാന്‍സ് ഷോയും ഉണ്ടായിരുന്നു. 1300 ഷോകളാണ് ആദ്യദിവസം ചിത്രത്തിന് ലഭിച്ചത്. മള്‍ട്ടിപ്ലക്‌സ് തിയേറ്ററുകളിലും വില്ലന്‍ ഉജ്ജ്വല വരവേല്‍പ്പാണ് നടത്തിയത്. മോഹന്‍ലാലും ബി ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണിത്. മഞ്ജുവാര്യരാണ് നായിക.

 സിനിമയുടെ റിലീസിന് മുന്‍പ് തന്നെ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച ചിത്രമാണ് വില്ലന്‍. ചിത്രം റിലീസ് ചെയ്യുന്നതിന് മുമ്പ് തന്നെ മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാവുന്ന സംവിധാനങ്ങള്‍ ഒരുക്കിയിരുന്നു. എന്നാല്‍ അവിശ്വസനീയമായ രീതിയിലാണ് വില്ലന്റെ അഡ്വാന്‍സ് ബുക്കിംഗ് നടന്നത്. ആരാധകര്‍ വളരെ ആവേശത്തോടെയാണ് സിനിമയെ കണ്ടത്.